ഇന്ന് ലോക ടെലിവിഷൻ ദിനം

ഇന്ന് ലോക ടെലിവിഷൻ ദിനം. ടെലിവിഷനിലൂടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങുമെന്ന് പ്രവചിച്ചത് ഇലക്ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകൻ മാർഷൽ മക്‌ലുഹനാണ്. ഇന്റർനെറ്റ് സാധ്യമാക്കിയ നവമാധ്യമങ്ങളുടെ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതൽ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമം ടെലിവിഷൻ തന്നെയാണ്.

അറുപത് വർഷം മുമ്പ്, അഥവാ 1959 സെപ്റ്റംബർ 15ന് ഡൽഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ടെലിവിഷനായ ദൂരദർശൻറെ പ്രവർത്തനമാരംഭിച്ചത്.

എൺപതുകളിൽ രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് തുടങ്ങിയ പരമ്പരകളിലൂടെ ദൂരദർശൻ ഇന്ത്യയിലെ ജനങ്ങളെ ഒന്നടങ്കം കീഴടക്കി. രംഗോലി, ചിത്രഹാർ, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എൺപതുകളെ ദൂരദർശൻ സുരഭിലമാക്കി.

Read Alsoആഗോള മാധ്യമ ഭൂപടത്തിൽ ട്വന്റിഫോർ; ഐബിസി എക്‌സിബിഷൻ പ്രൊമോയിൽ ഇടംനേടി ട്വന്റിഫോർ സ്റ്റുഡിയോ

തൊണ്ണൂറുകളിൽ കേന്ദ്ര സർക്കാർ സാമ്പത്തിക ഉദാവൽക്കരണ നയങ്ങൾ അവലംബിച്ചപ്പോൾ രാജ്യത്തെ ടെലിവിഷൻ രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കി. വിദേശ ചാനലുകൾ ഇന്ത്യയിൽ സംപ്രേഷണം തുടങ്ങി. പിന്നാലെ തദ്ദേശീയ സ്വകാര്യ ചാനലുകളും. സീ ടിവിയാണ് ആദ്യത്തെ സ്വകാര്യ ചാനൽ.

കഴിഞ്ഞ വർഷത്തെ ബ്രോഡ്കാസ്റ്റ് ഇന്ത്യ സർവേ പ്രകാരം ഇന്ത്യയിൽ 83.5 കോടി ജനങ്ങൾ പ്രതിദിനം ടിവി കാണുന്നുണ്ടെന്നാണ് കണക്ക്. അതേസമയം രാജ്യത്തെ മൊത്തം സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ എണ്ണം 30 കോടി മാത്രമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More