Advertisement

വിവാദ മാവോയിസ്റ്റ് പ്രസ്താവന; പി മോഹനന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

November 22, 2019
Google News 1 minute Read

വിവാദ മാവോയിസ്റ്റ് പ്രസ്താവനയില്‍ കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പി മോഹനന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് യോഗം വിലയിരുത്തി.

പി മോഹനന്റെ പ്രസ്താവന മുസ്ലീം തീവ്രവാദത്തിനിതിരെയാണ്, അതിനെ മുസ്ലീം സമുദായത്തിനെതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. തീവ്രവാദസംഘടനകളോടുള്ള പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. പി മോഹനന്റെ വാക്കുകള്‍ വളച്ചൊടിക്കാന്‍ ശ്രമമുണ്ടായി. തെറ്റിദ്ധാരണ നീക്കാന്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

തനിക്കെതിരായ കുപ്രചാരണത്തിനു പിന്നില്‍ മുസ്ലീം ലീഗാണെന്ന് പി.മോഹനന്‍ സിറാജ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചു. എന്‍ഡിഎഫിനേയും പോപ്പുലര്‍ ഫണ്ടിനേയും ഉദ്ദേശിച്ച് നടത്തിയ പരാമര്‍ശം മുസ്ലിം സമുദായത്തെ ആകെ ഉന്നംവച്ചാണെന്ന രീതിയില്‍ മുസ്ലിംലീഗ് പ്രചരിപ്പിച്ചുവെന്നാണ് സിറാജ് ദിനപത്രത്തിലൂടെ പി മോഹനന്‍ നടത്തുന്ന വിശദീകരണം. ബിജെപി തന്റെ പരാമര്‍ശത്തെ പിന്തുണച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറയുന്നു.

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുമെന്നാണ് മാവോയിസ്റ്റ് വഴി തെറ്റെന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടുതട്ടിലാണെന്ന ചിത്രീകരണം അസംബന്ധമാണ്. നിയമപരമായ പരിശോധനയിലൂടെ സര്‍ക്കാര്‍ യുഎപിഎ ചുമത്തിയ പൊലീസ് നടപടി തിരുത്തും.

തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ആശയവ്യതിയാനക്കാര്‍ സി.പി.ഐഎം ഉള്‍പ്പെടെയുള്ള കക്ഷികളില്‍ ചേക്കേറിയിട്ടുണ്ടോ എന്ന പരിശോധന അതത് പാര്‍ട്ടികള്‍ നടത്തണമെന്നും കോടിയേരി ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

Story Highlights- mavoist, uapa against students,  p mohanan master,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here