Advertisement

അടുത്ത മാസം മുതൽ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധം

November 22, 2019
Google News 1 minute Read

അടുത്ത മാസം മുതൽ ഫാസ്ടാഗ് നിർബന്ധമാകുന്നു. ഡിസംബർ ഒന്ന് മുതലാണ് രാജ്യത്തെ എല്ലാ ടോൾ പ്‌ളാസകളിലും ഫാസ്ടാഗ് നിർബന്ധമാക്കുന്നത്. എല്ലാ ടോൾ പ്ലാസകളിലെയും മൊത്തമുള്ള ട്രാക്കുകളിൽ ഇരുവശങ്ങളിലേക്കും നാലുവീതം മൊത്തം എട്ട് ട്രാക്കുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കാനാണ് നിർദേശം.

ഈ ട്രാക്കുകളിലൂടെ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്കും കടന്നുപോകാം. എന്നാൽ അത്തരം വാഹനങ്ങളെത്തുമ്പോൾ ബാരിക്കേഡുകൾ സ്വയം വീഴും. അപ്പോൾ കൗണ്ടറിൽ പണമടച്ച് വാഹനത്തിന് കടന്നുപോകാം.

Read Also : ഇരുചക്ര വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി കര്‍ശന പരിശോധനയുമായി പൊലീസ്

ഡിസംബർ ഒന്ന് മുതൽ ഇരുദിശകളിലേക്കും ഓരോ ട്രാക്ക് മാത്രമാണ് പണമടച്ചുപോകുന്ന വാഹനങ്ങൾക്കായി പ്രവർത്തിക്കുക. ഏറ്റവും ഇടത് വശത്തായിട്ടായിരിക്കും ഈ പാത.

ഫാസ്ടാഗില്ലാതെ അതിനുള്ള ട്രാക്കിലൂടെ എത്തുന്ന വാഹനങ്ങളിൽ നിന്ന് ഇരട്ടി ടോൾ ഇടാക്കാനായിരുന്നു തീരുമാനം. എന്നാൽ തുടക്കത്തിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങളോട് കർശന നടപടി വേണ്ടെന്നാണ് ദേശീയ പാത അതോറിറ്റിയുടെ നിലപാട്. ആദ്യ തവണ ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് താക്കീത് നൽകുകയും ആവർത്തിച്ചാൽ ഈടാക്കിയാൽ മതിയെന്നുമാണ് നിർദേശമെന്നാണ് റിപ്പോർട്ട്.

Story highlights : Fastag, national highway, toll plaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here