ജെഎൻയു പ്രശ്‌ന പരിഹാരം:  ഉന്നതാധികാര സമിതിയുടെ രണ്ടാം ഘട്ട ചർച്ച ഇന്ന്; ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ

ജെഎൻയു പ്രശ്‌ന പരിഹാരത്തിന് ഉന്നതാധികാര സമിതിയുടെ രണ്ടാം ഘട്ട ചർച്ച ഇന്ന്. വിദ്യാർത്ഥികളുടെ സമരം ന്യായമാണെന്ന് ജെഎൻയുവിലെ അധ്യാപകർ ഇന്നലെ സമിതിയെ അറിയിച്ചു. ഉടൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമിതി റിപ്പോർട്ട് സമർപ്പിക്കും.

വൈകുന്നേരം 4 മണിക്ക് ക്യാമ്പസിലാണ് ഉന്നതാധികാര സമിതിയുടെ രണ്ടാം ഘട്ട ചർച്ച. വിദ്യാർത്ഥികളുമായും യൂണിയൻ ഭാരവാഹികളുമായും സമിതി ചർച്ച നടത്തും.

Read Also: കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ പോലും വളഞ്ഞിട്ട് തല്ലി; ജെഎൻയു പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം

അതേസമയം ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് വിദ്യാർത്ഥികൾ ആവർത്തിക്കും. വിദ്യാർത്ഥികൾ നൽകിയ നിവേദനത്തിന് സമിതി മറുപടി നൽകുമെന്നാണ് വിവരം. യൂണിവേഴ്‌സിറ്റി അധികൃതരുമായും സമിതി കൂടിക്കാഴ്ച്ച നടത്തിയേക്കും.

പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ വീണ്ടും വിദ്യാർത്ഥി യൂണിയൻ പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും.

 

jnu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top