മലപ്പുറത്തെ പ്രളയബാധിതരായവരില്‍ ഒരാള്‍ക്കുപോലും സഹായം കിട്ടാതിരിക്കില്ലെന്ന് അധികൃതര്‍

മലപ്പുറം ജില്ലയില്‍ പ്രളയബാധിതരായവരില്‍ ഒരാള്‍ക്കുപോലും സര്‍ക്കാര്‍ സഹായം കിട്ടാതിരിക്കില്ലെന്ന് അധികൃതര്‍. വീട് നഷ്ടമായവര്‍ക്കുള്ള നഷ്ടപരിഹാരം അടുത്തദിവസം തന്നെ നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപണം ഉയരുന്നതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതിന്റെ രണ്ടാംഘട്ട പരിശോധനകള്‍ നടക്കുകയാണ്. പരാതികളും അപാകതകളും രണ്ടാം ഘട്ടത്തില്‍ പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കാത്തവരുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി. നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രം 600 വീടുകള്‍ പുനര്‍നിര്‍മിക്കേണ്ടിവരും. ഇതില്‍ 300 വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More