ഈഡൻ ഗാർഡൻസിൽ റെക്കോർഡിട്ട് കോലി

ഈഡൻ ഗാർഡൻസിൽ റെക്കോർഡിട്ട് കോലി. ക്യാപ്റ്റൻ എന്നനിലയിൽ 5000 റൺസെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് കോലി.

ഇതുവരെ കോലി ഇന്ത്യയുടെ നായകനായ 52 ടെസ്റ്റുകളിൽ നിന്നായി 4968 റൺസ് എടുത്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ 32 റൺസ് കൂട്ടിചേർത്താണ് ക്യാപ്റ്റൻ എന്നനിലയിൽ 5000 റൺസെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി കോലി മാറിയത്.
59 റൺസാണ് നിലവിൽ ഈ മത്സരത്തിൽ കോലി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ 5027 റൺസാണ് കോലി സ്വന്തമാക്കിയത്.

പിങ്ക് പന്തിനെ മെരുക്കാനായി ഇന്ത്യൻ താരങ്ങൾ കഠിന പരിശീലത്തിലായിരുന്നു. പിങ്ക് പന്തിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ ടെസ്റ്റാണ് ഇന്ന്.

Story Highlights : pink ball, virat kohliനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More