നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാം, ശരത് പവാർ ചതിച്ചെന്ന് കരുതുന്നില്ല: കെ മുരളീധരൻ

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കാമെന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. ശരത് പവാർ ചതിച്ചെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ നയം സംസ്ഥാനങ്ങളെ പിടിച്ചെടുക്കലാണെന്നും കേന്ദ്ര ഭരണം എൻഡിഎയുടെ കൈകളിലായതിനാൽ എല്ലാ സംസ്ഥാനങ്ങളും കരുതിയിരിക്കണമെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

Read Also: മഹാരാഷ്ട്ര: സഖ്യനീക്കം തള്ളി ശരത് പവാർ; ചതിയെന്ന് കോൺഗ്രസ്

കേന്ദ്ര ഏജൻസിയെ ഉപയോഗിച്ചാണ് എൻസിപിയെ പിളർത്തിയത്. കശ്മീർ പോലെ നാളെ കേരളത്തെയും കീറി മുറിച്ചേക്കാം.കേന്ദ്ര സർക്കാരിനെ എതിർത്താൽ ജയിൽ, അനുകൂലിച്ചാൽ മന്ത്രി സഭ എന്നാണ് അവസ്ഥയെന്നും മുരളീധരൻ.

കേരളത്തിൽ എൽഡിഎഫ് ശ്രമിക്കുന്നത് ബിജെപിയെ കൂട്ട് പിടിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും സിപിഐഎം നിലപാട് ന്യൂനപക്ഷങ്ങൾക്കെതിരെയാണെന്നും മുരളീധരൻ.

മുഖ്യമന്ത്രി സംസാരിക്കുന്നത് മോഡിയുടെ ശൈലിയിലാണെന്നും ലാവ്‌ലിൻ കേസായിരിക്കാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ എൽഡിഎഫ് എൻസിപി- സിപിഐഎം കൂട്ടുകെട്ടിനെ ന്യായീകരിക്കുന്നത് ശരത് പവാറിന്റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കുമെന്നും കെ മുരളീധരൻ.

 

k muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top