ദുബായിൽ ബിസിനസ് സർവീസുകൾ ഇനി മൊബൈൽ ആപ് വഴി ലഭ്യമാകും

ദുബായിൽ ബിസിനസ് സർവീസുകൾ മൊബൈൽ ആപ് വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സർവീസ് ആണ് ഇത്തരമൊരു ആപ്പ് അവതരിപ്പിച്ചത്.
ബിസിനസ് സർവീസുകൾ മൊബൈൽ ആപ് വഴി ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമായി. വിസ സെർവീസ്സ് ,ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സർവീസ്,ട്രാൻസ്ലേഷൻ സർവീസ് തുടങ്ങി ബിസിനസ് സെറ്റ് അപ്പ് സെർവീസുകൾ എല്ലാം തന്നെ ഇനി മുതൽ ഇ-ഫസ്റ്റ് ആപ്പിലൂടെ ചെയ്‌തെടുക്കാം.
ബിസിനസ് മേഖലയിൽ സുതാര്യവും ,സമയബന്ധിതവുമായി കാര്യങ്ങൾ നേടിയെടുക്കാൻ ഇ ഫസ്റ്റ് ആപ് സഹായകമാകുമെന്ന് ഇ ഫസ്റ്റ് മാനേജിങ് ഡയറക്ടർ ജമാദ് ഉസ്മാൻ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുബായ് ഭരണകൂടം ഡിജിറ്റൽ മേഖലയ്ക്ക് നൽകുന്ന ഊന്നൽ , പേപ്പർ രഹിത ഇടപാടുകൾ എന്നീ ആശയങ്ങൾക്ക് പിന്തുണ നല്കുന്ന ഒരു ആശയം കൂടി ആണ് ഈ പുതിയ ആപ്.
അപ്ലിക്കേഷൻ ലോഞ്ചിങ്ങിന്റെ ഭാഗമായി ആദ്യത്തെ പത്തു ദിവസം സർവീസ് ചാർജ് സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു . ആപ്പിൾ ആപ് സ്റ്റോർ ,ഗൂഗിൾ പ്ലേയ് സ്റ്റോർ, എന്നിവയിലൂടെ ഇ ഫസ്റ്റ് ആപ് ഡൌൺലോഡ് ചെയ്യാം .ബിസിനസ് സെറ്റ് അപ്പ് രംഗത്ത് പ്രവർത്തിച്ചു വരുന്ന എമിരേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സർവീസ് ആണ് ഇ ഫസ്റ്റ് ആപ് അവതരിപ്പിക്കുന്നത് . ഇ ഫസ്റ്റ് പാർട്ണർ മുഹമ്മദ് അൽ മാജിദ്, ഡയറക്ടർ റാസിക് അലി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.