മഹാരാഷ്ട്രയിൽ ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത് ഭരണഘടനാ മര്യാദ പാലിക്കാതെ: എകെ ശശീന്ദ്രൻ

മഹാരാഷ്ട്രയിൽ ഭരണഘടനാ മര്യാദ പാലിക്കാതെയാണ് ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അജിത് പവാറിനെതിരെ കർശന നടപടിയെടുക്കുമ്പോൾ മാത്രമേ കേരളത്തിലെ എൻസിപി പ്രവർത്തകരുടെ ആശങ്ക ഒഴിവാകൂ.

മുഖ്യമന്ത്രി പിണറായി വിജയനെ നിലവിലെ സാഹചര്യം അറിയിച്ചതായും കേരളത്തിൽ എൽഡിഎഫ് മുന്നണിക്കൊപ്പം എൻസിപി ഉറച്ച് നിൽക്കുമെന്നും മന്ത്രി ദുബായിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കേരളത്തിൽ എൻസിപി എൽഡിഎഫിനൊപ്പം തുടരുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ പറഞ്ഞു. സഖ്യ സർക്കാർ നീക്കത്തെ കുറിച്ച് അറിയില്ലെന്നും ബിജെപിയെ പിന്തുണച്ച തീരുമാനം പാർട്ടിയുടെതല്ലെന്നും അജിത് പവാറിന്റെതാണെന്നും മാസ്റ്റർ.

സംസ്ഥാനത്തെ എൻസിപിയിൽ ഭിന്നതയെന്നുമില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top