മെത്രാൻ കായൽ കൃഷി; അയ്യായിരം ഏക്കറിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായി മന്ത്രി വിഎസ് സുനിൽകുമാർ

തരിശുനില കൃഷിയുടെ വ്യാപനത്തിനായി കുമരകം മെത്രാൻ കായലിൽ നാലാം വർഷവും വിത്തിറക്കി. അയ്യായിരം ഏക്കർ പാടശേഖരങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വിഎസ് സുനിൽകുമാർ.

മൂന്ന് വർഷത്തിനിടെ 5196 ഹെക്ടറിൽ കൃഷിയിറക്കിയതിന് പിന്നാലെയാണ് അയ്യായിരം ഏക്കർ തരിശുനില കൃഷിയെന്ന നേട്ടത്തിലേക്ക് കോട്ടയം ജില്ല ചുവടു വെക്കുന്നത്. നാലാം വർഷവും മെത്രാൻ കായലിൽ വിത്തിറക്കാൻ മന്ത്രി വിഎസ് സുനിൽ കുമാർ എത്തി. തരിശുനില കൃഷിക്ക് സർക്കാർ നൽകുന്ന പ്രോത്സാഹനം കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

ഈ വർഷം 5242 ഏക്കർ നിലത്തുകൂടി കൃഷിയിറക്കാനാണ് പദ്ധതി. ഇക്കൊല്ലത്തെ പുഞ്ചകൃഷി പൂർത്തിയാകുന്നതോടെ ഏറ്റവും കൂടുതൽ തരിശുനില കൃഷിയിറക്കിയ ജില്ലയെന്ന നേട്ടം കോട്ടയത്തിന് സ്വന്തമാകും. പ്രീ വൈഗ ജില്ലതല ശിൽപശാലയുടെയും കാർഷിക പ്രദർശനത്തിന്റെയും ഉദ്ഘാടനം മന്ത്രി വിഎസ് സുനിൽ കുമാർ നിർവഹിച്ചു.

methran kayal, minister vs sunilkumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top