സൗഹൃദത്തിന്റെ അപൂർവ സംഗമ വേദിയായി മോഹൻലാലും കൂട്ടുകാരും @ 41 താരനിശ

സൗഹൃദത്തിന്റെ അപൂർവ സംഗമ വേദിയായി ദുബായിൽ നടന്ന മോഹൻലാലും കൂട്ടുകാരും @ 41 താരനിശ. മുഹൈസിനായിലെ എതിസലാത് അക്കാദമി മൈതാനിയിൽ നടന്ന പരിപാടി കാഴ്ചയുടെ അസുലഭ മുഹൂർത്തമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ദുബായ് മുഹൈസിന എത്തിസലാത്ത് അക്കാദമി സാക്ഷിയായത് ചരിത്ര മുഹൂർത്തത്തിന്. മോഹൻലാലും അടുത്ത സുഹൃത്തുക്കളും സിനിമയിലെത്തിയതിന്റെ 41ാം വാർഷിക ആഘോഷം ദുബായിക്ക് എന്നും ഓർമയിൽ തങ്ങിനിൽക്കുന്ന കാഴ്ചയുടെ അസുലഭ മുഹൂർത്തമാണ് സമ്മാനിച്ചത്. ഇത്തിസലാത്ത് അക്കാദമിയിലെ 30 മീറ്ററിലധികം നീളത്തിലുളള പടുകൂറ്റൻ വേദി താരസംഗമത്തിന്റെയും സൗഹൃദത്തിന്റെയും അപൂർവകാഴ്ചയ്ക്കാണ് സാക്ഷിയായത്.

ഭാര്യ സുചിത്രയ്ക്കായി വേദിയിൽ വച്ച് മോഹൻലാൽ ആലപിച്ച ഗാനം കരഘോഷങ്ങളോടെയാണ് കാണികൾ ഏറ്റെടുത്തത്. ചടങ്ങിൽ മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയ്ക്ക് ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയർമാനും 24 ന്റെ ഡയറക്ടറുമായ ഡോ വിദ്യാവിനോദ് ഉപഹാരം സമ്മാനിച്ചു. നൃത്ത-ഹാസ്യ-സംഗീതത്തിന്റെ വിസ്മയലോകം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചുകൊണ്ട് പ്രിയഗായകരായ എം.ജി ശ്രീകുമാർ, കെ.എസ് ചിത്ര, മധു ബാലകൃഷ്ണൻ ഒപ്പം ആശശരത്ത് ഷംന കാസിം തുടങ്ങി നിരവധി താരങ്ങൾ വേദിയിലെത്തി. പ്രമുഖ സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഷോ അക്ഷരാർഥത്തിൽ സൗഹൃദത്തിന്റെ ആഴവും അർത്ഥവും മനസുകളിലേക്ക് ഊട്ടിയുറപ്പിക്കുന്നതായി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More