മിഠായിതെരുവിലെ വാഹന പരിഷ്‌കരണം സംബന്ധിച്ച് ഐഐഎം പഠന റിപ്പോര്‍ട്ട് വൈകുന്നതില്‍ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട് മിഠായിതെരുവില്‍ വാഹന പരിഷ്‌കരണം സംബന്ധിച്ച് ഐഐഎം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വ്യാപാരികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ചൊവ്വാഴ്ച ചേരുന്ന വ്യാപാരികളുടെ യോഗം പ്രതിഷേധ പരിപാടികളെ പറ്റി ആലോച്ചിക്കും
വാഹനങ്ങള്‍ പ്രവേശനതിലുള്ള നിയന്ത്രണം നീക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവില്‍ രാത്രി 11 മണിമുതല്‍ രാവിലെ 9 വരെമാത്രമാണ് വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന വ്യാപാരികളുടെ യോഗത്തിലാണ് വാഹന പരിഷ്‌കരണവും വ്യാപാരികളുടെ ബുദ്ധിമുട്ടുകപഠിക്കാന്‍ ഐഐഎമ്മിനെ ചുമതലപ്പെടുത്തിയത്. ഐഐഎം പഠന റിപ്പോര്‍ട്ട് അനാവശ്യമായി വൈകിപ്പിക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം.
കൂടുതല്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കണമെന്നും കച്ചവടം കുറഞ്ഞ സാഹച്ചര്യത്തില്‍ തെരുവ്കച്ചടവങ്ങള്‍ നിയന്ത്രിക്കണമെന്നും വ്യാപാരികള്‍ പറയുന്നു.
Story Highlights- kozhikode , sm street, protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here