പത്ത് മലയാളി താരങ്ങളുമായി ഗോകുലം; സ്ത്രീകൾക്ക് ഗാലറി ടിക്കറ്റ് സൗജന്യം

സമീപകാലത്തെ മികച്ച പ്രകടനങ്ങളിൽ നിന്ന് ആത്മവിശ്വാസമുൾക്കൊണ്ട് ഐ-ലീഗിൻ്റെ പുതിയ സീസണിനൊരുങ്ങി ഗോകുലം കേരള എഫ്സി. മികച്ച തരങ്ങളെ അണിനിരത്തിയാണ് ഇത്തവണ ഗോകുലം ഇറങ്ങുന്നത്. 25 അംഗ ടീമിൽ 10 മലയാളികളാണുള്ളത്. ഡ്യൂ​റ​ൻ​റ്​ ക​പ്പി​ല്‍ ഗോ​കു​ല​ത്തെ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ട്രി​നി​ഡാ​ഡ്-​ടു​ബേ​ഗോ സ്‌​ട്രൈ​ക്ക​ര്‍ മാ​ർ​ക​സ് ജോ​സ​ഫാ​ണ് ടീം ​ക്യാ​പ്റ്റ​ന്‍.

അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു വിട്ട മലയാളി താരം എംഎസ് ജിതിൻ ടീമിലുണ്ട്. മാർക്കസ് ജോസഫും ഉഗാണ്ടൻ സ്ട്രൈക്കർ ഹെൻറി കിസേക്കയുമടങ്ങുന്ന ആക്രമണ നിരയിൽ ലാ​ല്‍ഡം​മാ​വി, കെപി രാഹുൽ തുടങ്ങിയവരും അണിനിരക്കും. ജിതിനൊപ്പം ഷി​ബി​ല്‍ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് റാ​ഷി​ദ്, യാം​ബോ​യ് മോ​യ്‌​റ​ങ്, മാ​യ​ക​ണ്ണ​ൻ, മാ​ലേം​ഗാ​ന്‍ബ മെ​യ്തി തുടങ്ങിയവരാണ് മധ്യനിരയിൽ.

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ച്ച അ​ഫ്ഗാ​നി​സ്​​താ​ന്‍ പ്ര​തി​രോ​ധ​താ​രം ഹാ​റൂ​ണ്‍ അ​മീ​രി, മു​ന്‍ പു​ണെ എ​ഫ്.​സി താ​രം സെ​ബാ​സ്​​റ്റ്യ​ന്‍ താം​ഗ്‌​സാം​ഗ്, കോ​ട്ട​യം സ്വ​ദേ​ശി ജ​സ്​​റ്റി​ന്‍ ജോ​ർ​ജ് തുടങ്ങിയവരാണ് പ്രതിരോധത്തിലെ കരുത്ത്. സികെ ഉബൈദാണ് ഒന്നാം നമ്പർ ഗോൾകീപ്പർ.

അതേ സമയം, ഗോകുലത്തിൻ്റെ ഹോം മത്സരങ്ങളിൽ സ്ത്രീകൾക്ക് ഗാലറി ടിക്കറ്റുകൾ സൗജന്യമായിരിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചിട്ടുണ്ട്. ഗാലറിയുടെ ഏത് ഭാഗത്തേക്കും സ്ത്രീകൾക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാം.

ന​വം​ബ​ർ 30ന് ​കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ ​​സ്റ്റേഡിയത്തിൽ രാ​ത്രി ഏ​ഴി​ന്​ നെ​റോ​ക്ക എ​ഫ്സി​യു​മാ​യാ​ണ് ഗോ​കു​ല​ത്തിൻ്റെ ആ​ദ്യ​ മ​ത്സ​രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top