കെനിയയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും; 36 മരണം

കെനിയയിൽ കനത്ത മഴയിലും മണ്ണിടിച്ചിലും 36 മരണം. വെള്ളിയാഴ്ച മുതൽ ആരംഭിച്ച മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഉഗാണ്ടയുമായി അതിർത്തി പങ്കിടുന്ന വെസ്റ്റ് പൊകോട്ട് മേഖലയിലാണ് കനത്ത മഴ പെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ പലയിടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

നിരവധി പേരെ കാണാതായിട്ടുണ്ട്. നാല് പാലങ്ങൾ ഒലിച്ചുപോയതോടെ മുയീനോ ഗ്രാമം ഒറ്റപ്പെട്ടു. 500ഓളം വാഹനങ്ങൾ വിവിധ റോഡുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം തടസപ്പെട്ടത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു. കഴിഞ്ഞ ഏപ്രിയലിൽ കെനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 100 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Story highlight:

Heavy rains and landslides in Kenya 36 deaths, landslides , Kenya 36 deaths

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top