പെരുമ്പാവൂരിൽ പാറമടയിൽ വീണ് യുവാവ് മരിച്ച സംഭവം; സുഹൃത്തുക്കൾ അറസ്റ്റിൽ

പെരുമ്പാവൂർ മുടക്കുഴ പെട്ടമലയിലെ പാറമടയിൽ വീണ് യുവാവ് മരിച്ചു സംഭവത്തിൽ 3 പേർ അറസ്റ്റിൽ. യുവാവിന്റെ സുഹൃത്തുകളായ കോതമംഗലം അരൂർപ്പാടം വെള്ളാപ്പിളളിയിൽ ആഷിക് (19), തറക്കണ്ടത്തിൽ നഹബാൻ (19), നെല്ലിക്കുഴി പുത്തൻപുരയ്ക്കൽ ഷാഹുൽ (22), ഐരൂർപ്പാടം എന്നിവരാണ് പിടിയിലായത്.

തങ്കളം സ്വദേശി ചിറ്റേത്തുകൂടി നിസാറിന്റെ മകൻ നൗഫാൻ (19) ആണ് രണ്ട് ദിവസം മുൻപാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സുഹൃത്ത് കൾ മുടക്കുഴയിലെ പാറക്കെട്ടിന് മുകളിൽ ഉണ്ടെന്നറിഞ്ഞ നൗഫൽ സുഹൃത്തുക്കളെ കാണാൻ മല മകളിൽ എത്തി. നൗഫൽ പാറയുടെ മുകൾ ഭാഗത്തേക്ക് കയറി വന്നപ്പോൾ പുല്ലു നിറഞ്ഞ ഭാഗത്ത് ഒളിച്ചിരുന്ന പ്രതികൾ ഒച്ച വച്ച് നൗഫലിനെ ഭയപ്പെടുത്തി. ഇതേ തുടർന്ന് ഭയന്ന് കാൽ വഴുതി നൗഫൽ താഴേക്ക് പതിച്ചതാണ് മരണകാരണമെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

എന്നാൽ, പട്ടിയെ കണ്ട് ഭയന്ന് നൗഫൽ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രതികൾ ആദ്യം നൽകിയ മൊഴി. ഇതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ നിലവിലുണ്ട്. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

story highlight: mudakkuzha pettamala, noufal death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top