Advertisement

ഫോൺ റീച്ചാർജ് ചെലവേറും; ടെലികോം രംഗത്ത് 20 ശതമാനം വില വർധനവിന് സാധ്യത

November 24, 2019
Google News 1 minute Read

ടെലികോം കമ്പനികൾ സേവന വില വർധനവിനൊരുങ്ങുമ്പോൾ ഏകദേശം 20 ശതമാനം നിരക്ക് കൂടുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. സർക്കാരിനെ അനുകൂലിച്ച് എജിആർ തീരുമാനം സുപ്രിം കോടതി എടുത്തതോടെ ഈ ആഴ്ച തുടക്കത്തിൽ വോഡഫോൺ- ഐഡിയ തങ്ങളുടെ സേവനങ്ങൾക്ക് വലിയ വിലവർധനവ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ എയർടെല്ലും വിലവർധനവ് പ്രഖ്യാപിച്ചു. അതേസമയം ജീവൻ നിലനിർത്താൻ വിലക്കയറ്റം ആവശ്യമാണെന്ന് തോന്നിയാൽ അത് ചെയ്യാമെന്ന് സൂചിപ്പിച്ച് ജിയോയും രംഗത്തെത്തി.

ടെലികോം ഓപ്പറേറ്റർമാർ എല്ലാ റീച്ചാർജ് വിഭാഗങ്ങളിലും ഒരുപോലെ വിലവർധനവ് കൊണ്ടുവരാൻ സാധ്യതയുണ്ട്. ഇത് നിലവിൽ ഫോൺ റീച്ചാർജിനായി 100 രൂപയിൽ താഴെ ചെലവഴിക്കുന്നവരെ ബാധിച്ചേക്കാം.

പ്രമുഖ കമ്പനികളെല്ലാം തന്നെ ഇപ്പോൾ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ 50 രൂപയിൽ തുടങ്ങുന്നുണ്ട്. ഉപഭോക്താക്കൾക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലൻസ് പായ്ക്കുകളിലും വിലവർധനവ് ബാധകമായേക്കും.

എയർടെൽ, ജിയോ, വോഡഫോൺ- ഐഡിയ എന്നിവയുടെ ഉപഭോക്താക്കൾക്ക് ഭാവിയിൽ എല്ലാ റീചാർജ് പ്ലാനുകളിലും 20 ശതമാനം അധികം പ്രതീക്ഷിക്കാമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വില കുറഞ്ഞ റീചാർജ് പ്ലാനുകൾക്ക് കുറഞ്ഞ നിരക്കിലേ വിലവർധനവിന് സാധ്യതയുള്ളു. കൂടുതൽ വിലയുള്ള റീചാർജ് പ്ലാനുകൾക്ക് കൂടുതൽ ഡേറ്റ വാഗ്ദാനം ഉണ്ടായേക്കും. കൂടാതെ സൗജന്യ കോളുകൾക്ക് 20 ശതമാനം അധിക ചെലവ് വരാനുള്ള സാധ്യതയുമുണ്ടെന്നാണ് അഭ്യൂഹം.

ഇന്റർകണക്ട് യൂസേജ് ചാർജുകൾ (ഐയുസി) കാരണമുണ്ടായ നഷ്ടം വഹിക്കാൻ പറ്റാത്തതിനെ തുടർന്ന് റിലയൻസ് ജിയോ അടുത്തിടെ മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് കാശീടാക്കാൻ തുടങ്ങിയിരുന്നു. എയർടെൽ, വോഡഫോൺ, ബിഎസ്എൻഎൽ നമ്പറുകളിലേക്ക് വിളിക്കാൻ ജിയോ സിമ്മിൽ നിന്ന് മിനിറ്റിന് ആറ് പൈസ നൽകണം. പക്ഷേ മറ്റ് ജിയോ നമ്പറിലേക്കുള്ള കോളുകൾ ഇപ്പോഴും സൗജന്യമാണ്. കമ്പനി ഉപഭോക്താക്കൾക്ക് ഇപ്പോൾ കോളിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് കുറഞ്ഞത് 10 രൂപയെങ്കിലും നൽകണം.

സർക്കാരിനു അനുകൂലമായ തീരുമാനം സുപ്രിം കോടതിയിൽ നിന്നുണ്ടായതിന് പിന്നാലെയാണ് ടെലികോം സേവനത്തിനുള്ള വൻ വിലക്കയറ്റത്തിന് കളമൊരുങ്ങുന്നത്. എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും ഇപ്പോൾ മറ്റ് ഓപ്പറേറ്റർമാരുടെ ടെലികോം- ടെലികോം ഇതര ആസ്തികളിൽ നിന്നുള്ള വരുമാനം കണക്കാക്കിയ എജിആർ നൽകേണ്ടിവരുന്നതാണ്.

 

phone recharge, telecom, jio

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here