യുഎപിഎ; സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് എസ് രാമചന്ദ്രന്‍ പിള്ള

യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എസ് രാമചന്ദ്രന്‍ പിള്ള. സിപിഐഎമ്മും സര്‍ക്കാരും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുമേല്‍ യുഎപിഎ ചുമത്തിയത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചത്. സിപിഐഎം ആഗ്രഹിക്കുന്നതെല്ലാം ഇടത് സര്‍ക്കാരിന് നടപ്പാക്കാനാവില്ലെന്നും ചട്ടക്കൂടിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുമാത്രമേ ഒരു സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും പറഞ്ഞു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ആത്മപരിശോധനയ്ക്ക് വിധേയരാകണമെന്ന് സെമിനാറില്‍ സംസാരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന നോതാക്കള്‍ പറഞ്ഞു. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top