നടിയെ ആക്രമിച്ച കേസ്; പാസ്‌പോർട്ട് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് അപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്‌പോട്ട് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി.

ജാക്ക് ആൻഡ് ഡാനിയേൽ സിനിമയുടെ പ്രമോഷനായി വിദേശത്ത് പോകാൻ പാസ്‌പോട്ട് നൽകണമെന്നാണ് ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. നേരത്തെ സമാന ആവശ്യത്തിൽ കോടതി ദിലീപിന് ഇളവ് അനുവദിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top