ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ നൂറോളം ആപ്പുകൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്

ഫേസ്ബുക്ക് ഉൾപ്പെടെ നൂറോളം ആൻഡ്രോയ്ഡ് ആപ്പുകൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. ചെക്ക് പോയിൻ്റ് റിസർച്ചാണ് ആപ്പുകളുടെ സുരക്ഷാ വീഴ്ചയെപ്പറ്റി മുന്നറിയിപ്പ് നൽകുന്നത്. 2014 മുതൽ നിലനിൽക്കുന്ന സുരക്ഷാ പ്രശ്നങ്ങൾക്ക് ഇപ്പോഴും അറുതിയായിട്ടില്ലെന്നാണ് റിസർച്ചിലെ കണ്ടത്തൽ.

ഫേസ്ബുക്കിനോടൊപ്പം ഇന്‍സ്റ്റാഗ്രാം, വീചാറ്റ്, വിവിധ യാഹൂ ആപ്പുകൾ, ഷെയര്‍ഇറ്റ്, സ്മൂള്‍ തുടങ്ങിയ ആപ്പുകളിലാണ് സുരക്ഷാ വീഴ്ചയുള്ളത്. ഫേസ്ബുക്ക് പോസ്റ്റുകൾ, ഇൻസ്റ്റഗ്രാമിലെ ലൊക്കേഷനും മറ്റു വിവരങ്ങളും, വീ ചാറ്റിലെ മെസേജുകൾ എന്നിവയൊക്കെ വേഗം ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് ഈ പഠനത്തിൽ സൂചിപ്പിക്കുന്നു. 2014, 2015, 206 കാലഘട്ടങ്ങളിൽ കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ആപ്പുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പഠനത്തിൽ വ്യക്തമാകുന്നു.

ഇസ്രായേൽ ചാര വൈറസായ പെഗാസസ് നേരത്തെ 1400 വാട്സപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്നു. 100ലധികം ഇന്ത്യക്കാരുടെ വിവരങ്ങളും ചോർത്തിയതിൽ ഉൾപ്പെട്ടിരുന്നു. പലപ്പോഴും സെക്യൂരിറ്റി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത ഒരിടമാണ് ഫേസ്ബുക്ക്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി പൊളിറ്റിക്കൽ ക്യാമ്പയിനുകൾക്ക് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More