ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ അഴിമതി; രഞ്ജി കളിക്കില്ലെന്ന് റായുഡു: അസ്‌ഹറുദ്ദീനുമായി പോര്

മുൻ ഇന്ത്യൻ താരങ്ങളായ അമ്പാട്ടി റായുഡുവും മുഹമ്മദ് അസ്‌ഹറുദ്ദീനും തമ്മിൽ പോര്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളുമായി ബന്ധപ്പെട്ടാണ് ഇരുവരും പോരടിക്കുന്നത്. വിഷയം ട്വിറ്റർ ലോകം ഏറ്റെടുത്തിട്ടുണ്ട്.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന റായുഡുവിൻ്റെ ട്വീറ്റാണ് പോരിനു തുടക്കം. ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും വിഷയത്തെപ്പറ്റി അന്വേഷിക്കണമെന്നുമാണ് റായുഡു ട്വീറ്റ് ചെയ്തത്. നേരത്തെ രഞ്ജി ടീമിൽ നിന്ന് താൻ പിൻവലിയുകയാണെന്നും റായുഡു പറഞ്ഞു.

തെലങ്കാന വ്യവസായിക മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെടി രാമ റാവുവിനെ ടാഗ് ചെയ്തായിരുന്നു റായുഡുവിൻ്റെ ട്വീറ്റ്. ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അഴിമതിയും പണവും പിടിമുറുക്കിയിരിക്കുമ്പോൾ എങ്ങനെയാണ് ഹൈദരാബാദിന് മെച്ചപ്പെടാൻ കഴിയുക എന്നും റായുഡു ചോദിച്ചു.

ഇതിനെതിരെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻ്റായ മുഹമ്മദ് അസ്‌ഹറുദ്ദീൻ രംഗത്തെത്തി. റായുഡുവിനെ അസംതൃപ്തനായ ക്രിക്കറ്റര്‍ എന്നാണ് അസ്‌ഹറുദ്ദീൻ വിശേഷിപ്പിച്ചത്.

ഇതിനെതിരെ വീണ്ടും റായുഡു ട്വീറ്റ് ചെയ്തു. ‘ഇതൊന്നും വ്യക്തിപരമായി കാണരുത്. എന്താണ് നടക്കുന്നതെന്നു നമ്മള്‍ രണ്ടാള്‍ക്കുമറിയാം. നമ്മളെക്കാള്‍ വലുതാണ് വിഷയം. അസോസിയേഷനില്‍ ശുദ്ധീകരണത്തിനുള്ള സുവര്‍ണ്ണാവസരമാണിത്. അസോസിയേഷനെ നശിപ്പിക്കുന്ന വാണിഭക്കാരില്‍ നിന്നും സ്വയം മാറി നില്‍ക്കൂ. ഏറെ ഭാവിതാരങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയും എന്നാണ് എന്റെ വിശ്വാസം’- റായുഡു പറഞ്ഞു.

ട്വീറ്റ് വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top