ട്വിറ്ററിൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ട്വിറ്ററിൽ കോൺഗ്രസുമായി ബന്ധപ്പെടുത്തുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്ത് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ. മുൻ എം.പി, യു.പി.എ. സർക്കാരിലെ മുൻ മന്ത്രി, തുടങ്ങിയ വിവരങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ നിന്ന് ഒഴിവാക്കിയത്. പകരം പൊതുപ്രവർത്തകൻ, ക്രിക്കറ്റ് ഭ്രാന്തനെന്നും കുറിച്ചിട്ടുണ്ട്.

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത പ്രശ്ങ്ങളുടെ ചുവടുപിടിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണ് ആരോപണം.

അതിനിടെ നടപടിയിൽ വിശദീകരണവുമായി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. ജനങ്ങളുടെ ഉപദേശത്തെ തുടർന്നാണ് നടപടിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

Story highlights- jyotiraditya scindia, congress, twitter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top