പൊട്ടിപ്പൊളിഞ്ഞ റോഡ് നവീകരിക്കാത്തതിനെതിരെ കാളവണ്ടിയോടിച്ച് പ്രതിഷേധം

പൊട്ടിപ്പൊളിഞ്ഞ റോഡ് നവീകരിക്കാത്തതിനെതിരെ കാളവണ്ടിയോടിച്ച് പ്രതിഷേധം നവമാധ്യമ കൂട്ടായ്മയുടെ പ്രതിഷേധം. കണ്ണൂര്‍ വളക്കൈ – കൊയ്യം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നവമാധ്യമ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചത്.

അധികാരികള്‍ക്കെതിരായ പ്രതിഷേധമാണ് ഈ കാളവണ്ടിയോട്ടം. ചെങ്ങളായി പഞ്ചായത്തിലെ തകര്‍ന്ന് കിടക്കുന്ന വളക്കൈ – കൊയ്യം റോഡിലായിരുന്നു വേറിട്ട സമരം. കാളവണ്ടിക്കൊപ്പം കളിവണ്ടിയും റോട്ടിലിറക്കി നാട്ടുകാര്‍ പ്രതിഷേധിച്ചു.

വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഓഫ് റോഡ് ഹാഷ് ടാഗ് തയാറാക്കി നാട്ടുകാര്‍ വേറിട്ട സമരം തുടങ്ങിയത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ട് കാലങ്ങളായി. നടപടിയില്ലാതായതോടെയാണ് യുവാക്കള്‍ നവ മാധ്യമ കൂട്ടായ്മ രൂപീകരിച്ച് സമരം ഏറ്റെടുത്തു. തൊട്ടടുത്തുള്ള ചെക്കിക്കടവ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇതുവഴി തിരക്ക് കൂടി. മലയോര മേഖലയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്തിചേരാന്‍ കഴിയുന്ന റോഡാണ് തകര്‍ന്നു കിടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top