കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം

കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ ഒന്നാം പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊല്ലാന്‍ സയനൈഡ് നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയാണ് ആരോപണം. 2011 സെപ്റ്റംബര്‍ 30 നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് 2011 ഒക്ടോബര്‍ ഒന്നിന് കോടഞ്ചേരി പൊലീസ് കേസെടുത്തിരുന്നു.

പ്രജികുമാറിനെതിരെ കൊലപാതകത്തിന് സഹായിച്ചുവെന്ന കുറ്റത്തിന് പുറമേ കൊലക്കുറ്റം കൂടി ചുമത്തിയിരുന്നു. ജൂവലറി ഉടമയായ തനിക്ക് ഒന്നാം പ്രതി ജോളിയെ അറിയില്ലെന്നും സ്വര്‍ണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് സയനൈഡ് സൂക്ഷിച്ചതെന്നും പ്രജികുമാര്‍ പറഞ്ഞു.

ആരെയും കൊലപ്പെടുത്താനോ ഉപദ്രവിക്കാനോ സയനൈഡ് നല്‍കിയിട്ടില്ല. പൊലീസ് നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ അഞ്ചു മുതല്‍ കസ്റ്റഡിയിലാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top