മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപിടിച്ചാണ് സഭയ്ക്കു പുറത്ത് പ്രതിഷേധം നടത്തിയത്.

ഭരണഘടനയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് ഇരു സഭകളിലും ഉന്നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിനുള്ള നോട്ടീസും ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയിരുന്നു.

ചോദ്യോത്തര വേളയില്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം ചോദ്യം ചോദിച്ചത്. ജനാധിപത്യം തന്നെ കശാപ്പ ചെയ്യപ്പെട്ട കാലത്ത് ചോദ്യം ചോദിക്കുന്നതില്‍ പോലും അര്‍ഥമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ സഭ നിര്‍ത്തിവച്ചു. പ്ലക്കാര്‍ഡുയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപനെയും ഹൈബി ഈഡനെയും സഭയില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല മാര്‍ഷല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top