Advertisement

ടെലഗ്രാം ആപ്പ് നിയമവിരുദ്ധം; നിയന്ത്രിക്കാൻ നടപടി വേണമെന്ന് പൊലീസ്

November 25, 2019
Google News 0 minutes Read

ടെലഗ്രാം ആപ് നിയമവിരുദ്ധമെന്നും ഇത് നിയന്ത്രിക്കാൻ നടപടി വേണമെന്നും പൊലീസ്. ഈ ആപ്പിലൂടെ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. രാജ്യത്ത് ടെലിഗ്രാം മൊബൈല്‍ ആപ്പിന്റെ നിരോധനമാവശ്യപ്പെട്ട് നൽകിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.

ടെലഗ്രാം ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് തടയാന്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അഥീന സോളമനാണ്  ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവേ കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു.

ടെലഗ്രാം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസയെന്നാണ് പൊലീസ് വിശേഷിപിച്ചത്. ഇത് രഹസ്യ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ തന്നെ ടെലഗ്രാം ആപ്പിന് പ്രാദേശിക നിയമങ്ങൾ ബാധകമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ടെലഗ്രാമിന് അനുമതി നൽകിയവർ തന്നെ ആപ്പിനെ നിയന്ത്രിക്കണം. ഇതിന്റെ ഉപയോക്താക്കളെ കണ്ടെത്താൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ ആപ് ഉടമകൾ സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

2013ല്‍ റഷ്യയിൽ ആരംഭിച്ച ടെലിഗ്രാം ആപ്പിന് ഇന്ത്യയിൽ ലൈസൻസോ അനുമതിയോ ഇല്ല. റഷ്യയിലെ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പോലും പിടികൂടാനാകാത്ത തരത്തില്‍ നിര്‍മ്മിച്ച ടെലഗ്രാം ആപ്പിന് ടെലഗ്രാമിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ചിത്രങ്ങളും വീഡിയോയും ഇതിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതു തടയുന്നതിന് നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here