ഇരുപത്തിയൊന്നുകാരി ജന്മം നല്‍കിയ കുഞ്ഞിന് രണ്ട് തലകളും മൂന്ന് കൈകളും

മധ്യപ്രദേശില്‍ ഇരുപത്തിയൊന്നുകാരി രണ്ട് തലകളും മൂന്ന് കൈകളുമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വിദിഷ ഗ്രാമത്തിലെ ഗഞ്ച്ബസോഡ സ്വദേശി ബബിത അഹിര്‍വാര്‍ എന്ന ഇരുപത്തിയൊന്നുകാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞിന് രണ്ട് തലകളുണ്ടെങ്കിലും ഒരു ഹൃദയം മാത്രമാണുള്ളത്. ഇത്തരം ജനനങ്ങള്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഒന്നരവര്‍ഷം മുന്‍പ് വിവാഹിതയായ ബബിതയുടെ ആദ്യത്തെ പ്രസവമാണിത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ അതീവ സുരക്ഷാ യൂണിറ്റില്‍ നിരീക്ഷണത്തിലാണ്.

Story Highlights- baby born with two heads

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top