മരട് ഫ്‌ളാറ്റ് നിര്‍മാണ കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം

മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് ഉടമ പോള്‍ രാജിനും മരട് പഞ്ചായത്ത് ജൂണിയര്‍ സൂപ്രണ്ട് പി ഇ ജോസഫിനുമാണ് ജാമ്യം അനുവദിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി.

അതിനിടെ മുന്‍ പഞ്ചായത്ത് ക്ലര്‍ക്ക് ജയറാം നായിക്കിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡില്‍ വിട്ടു. നേരത്തെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ എം ഡി സാനി ഫ്രാന്‍സിസ്, മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ പി ഇ ജോസഫ് എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top