Advertisement

ധോണിയുടെ തിരിച്ചുവരവ് ഐപിഎൽ പ്രകടനം മുൻനിർത്തിയാകുമെന്ന് രവി ശാസ്ത്രി

November 26, 2019
Google News 2 minutes Read

മുൻ നായകൻ എംഎസ് ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവ് വരുന്ന ഐപിഎൽ സീസണിലെ പ്രകടനം മുൻനിർത്തിയാകുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഐപിഎല്ലിൽ ധോണിയുടെയും മറ്റ് വിക്കറ്റ് കീപ്പർമാരുടെയും പ്രകടനം കണക്കിലെടുത്താവും അടുത്ത വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ടീം പ്രഖ്യാപിക്കുകയെന്നും ശാസ്ത്രി പറഞ്ഞു.

“എപ്പോഴാണ് അദ്ദേഹം കളി പുനരാരംഭിക്കുക എന്നതും എങ്ങനെയാണ് അദ്ദേഹം ഐപിഎല്ലിൽ കളിക്കുകയെന്നതും പരിഗണിച്ചാവും ധോണിയുടെ തിരിച്ചു വരവ്. മറ്റു വിക്കറ്റ് കീപ്പർമാരുടെ പ്രകടനവും ധോണിയുടെ പ്രകടനവും താരതമ്യം ചെയ്തിട്ടാവും ടീം തെരഞ്ഞെടുപ്പ്. ലോകകപ്പിനു മുൻപ് നടക്കുന്ന അവസാന ടൂർണമെൻ്റാവും അത്. അതുകൊണ്ട് തന്നെ ഐപിഎല്ലിനു ശേഷമേ ടീം വ്യക്തമാവൂ. ഇപ്പോൾ ഊഹാപോഹങ്ങൾ നിരത്തുന്നതിനു പകരം ഐപിഎൽ വരെ കാത്തിരുന്ന് 17 അംഗ ടീമിനെ കണ്ടെത്തുക.”- ശാസ്ത്രി പറഞ്ഞു.

ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു ശേഷം ധോണി ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല. യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയാണ് ഇനി കളിയുടെ മൂന്ന് ഫോർമാറ്റുകളിലും പരിഗണിക്കുക എന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. ഋഷഭ് പന്തിൻ്റെ തുടരുന്ന മോശം ഫോം സെലക്ടർമാരെ പ്രതിസന്ധിയിലാക്കിയിരുന്നു. 130 ദിവസത്തെ ഇടവേളക്ക് ശേഷം ധോണി പരിശീലനത്തിനിറങ്ങിയതിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹം വിൻഡീസ് ടീമിൽ പന്തിനു പകരക്കാരനാവും എന്ന റിപ്പോർട്ടുകൾ ഉയർന്നുവെങ്കിലും അതുണ്ടായില്ല. ഫോം വീണ്ടെടുക്കാൻ അദ്ദേഹത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാൻ അയച്ചെങ്കിലും അവിടെയും പന്തിന് ശോഭിക്കാനായില്ല.

ഇതിനിടെ മലയാളി താരം സഞ്ജു സാംസണിനെ ബംഗ്ലാദേശ് പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയിൽ പോലും അവസരം നൽകാതെ വിൻഡീസ് പര്യടനത്തിൽ നിന്ന് തഴഞ്ഞതും വിവാദമായി. ഇതോടെ സെലക്ടർമാർ പരുങ്ങലിലാണ്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ സഞ്ജുവിനെ വിൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തിരികെ വിളിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Ravi Shastri on MS Dhoni Depends on when he starts playing or IPL performance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here