Advertisement

വഴിയറിയാതെ ചുറ്റിക്കറങ്ങേണ്ട; കാസർഗോഡ് സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് സഹായമേകാൻ മൊബൈൽ ആപ്പ്

November 27, 2019
Google News 5 minutes Read

കലോത്സവത്തിന് പോയാൽ ആൾക്കൂട്ടങ്ങൾക്കിടയിൽ സ്റ്റേജിലേക്കും പുറത്തേക്കും ഭക്ഷണം കഴിക്കാനും മറ്റും വഴിയറിയാതെ ചുറ്റിത്തിരിയുന്ന നിരവധി പേരെ കാണാം. എന്നാൽ കാസർഗോഡ് സ്‌കൂൾ കലോത്സവത്തിനെത്തുന്ന ആളുകൾക്ക് ആ പേടി ഇനി വേണ്ട കെട്ടോ… കാഞ്ഞങ്ങാട് കലോത്സവനഗരിയിൽ വഴി കണ്ടുപിടിക്കാനും മറ്റ് പല ആവശ്യങ്ങൾ നിറവേറ്റാനും ഉപകരിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ കളത്തിലിറങ്ങിയിട്ടുണ്ട്. പേര് ‘HelloKhd’. ‘ഹലോ കാഞ്ഞങ്ങാട്’ വാട്ട്‌സാപ്പ് കൂട്ടായ്മയാണ് സംസ്ഥാന സ്‌കൂൾ കലോത്സവ വിവരങ്ങൾ തൽസമയം അറിയിക്കാൻ ഈ ആപ്ലിക്കേഷൻ തയാറാക്കിയത്.

കലോത്സവത്തിനായി കാഞ്ഞങ്ങാട് എത്തിച്ചേരുന്ന ഒരാൾക്ക് സ്ഥലത്തെക്കുറിച്ച് എളുപ്പം മനസിലാക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. പോകാനുള്ള സ്റ്റേജ് എവിടെയാണെന്ന് hellokhd പറഞ്ഞുതരും.അങ്ങോട്ട് എത്തിച്ചേരാനും ഈ ആപ്ലിക്കേഷൻ വഴികാട്ടും. ജില്ലയുടെ പുറത്ത് നിന്ന് എത്തുന്നവർക്ക് ഉപകാരപ്പെടുന്ന ഈ ആപ്ലിക്കേഷനിൽ മറ്റ് അനേകം പ്രത്യേകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരാർത്ഥികൾക്ക് ‘ഹലോ കാഞ്ഞങ്ങാട്’വാട്‌സാപ്പ് കൂട്ടായ്മ ഒരുക്കിയിരിക്കുന്ന 200ലധികം താമസിക്കാനുള്ള ഇടങ്ങളും സൗജന്യ വാഹന സൗകര്യവും ഈ ആപ്ലിക്കേഷനിലൂടെ മാത്രമേ ലഭ്യമാകൂ.

Read Also: പാൽ തിളച്ചുതൂവി; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പഴയിടത്തിന്റെ പാചകപ്പുര ഒരുങ്ങി; ചടങ്ങിനെത്തിയത് മുന്നൂറോളം പേര്‍

കൂടാതെ അടുത്തുള്ള ആശുപത്രികൾ, ഡോക്ടർമാരുടെ സേവനം, ആംബുലൻസ് സൗകര്യം, ടൂറിസം-തീർത്ഥാടന കേന്ദ്രങ്ങൾ, എടിഎം സൗകര്യം, പെട്രോൾ പമ്പുകൾ, ട്രെയിൻ-ബസ് സമയം, താമസ സൗകര്യം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമ തിയേറ്റർ, ഹെൽപ് ഡെസ്‌ക് തുടങ്ങിയവയും ആപ്ലിക്കേഷനിലുണ്ട്.

കലോത്സവ വാർത്തകളും പോയിന്റ് നിലവാരവും ഈ മൊബൈൽ ആപ്ലിക്കേഷനിൽ കിട്ടും. കൂടാതെ കാഞ്ഞങ്ങാട് പൊലീസ് ഹെൽപ്പ്‌ലൈൻ, ട്രാഫിക്ക് റൂട്ടുകൾ, മെസേജ് അലേർട്ടുകൾ…എല്ലാംകൂടി കലോത്സവത്തിന് കാഞ്ഞങ്ങാട് എത്തിപ്പെടുന്ന ഒരാൾക്ക് ആവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഈ മൊബൈൽ അപ്ലിക്കേഷനിലൂടെ ലഭിക്കും.

ഹലോ കാഞ്ഞങ്ങാട് വാട്‌സാപ്പ് ഗ്രൂപ്പിന് വേണ്ടി സിൻബസ് സിനിമ നെറ്റ്‌വർക്ക് ആണ് മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത്. ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തത് നടൻ വിജയരാഘവനാണ്. ആപ്ലിക്കേഷൻ ലഭിക്കാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ hellokhd എന്ന് സെർച്ച് ചെയ്യുക. (link : https://play.google.com/store/apps/details?id=com.hellokhd).

കൂടാതെ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) തയാറാക്കിയ കൈറ്റ് പൂമരം സ്‌കൂൾ കലോത്സവം ആപ്ലിക്കേഷനും കലോത്സവ തത്സമയവിവരങ്ങൾ ലഭിക്കാൻ ഉപയോഗിക്കാം. (link : https://play.google.com/store/apps/details?id=com.technocuz.kalolsavam)

 

 

hellokhd app, kerala school youth festival 2019

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here