Advertisement

കലാമാമാങ്കത്തിന് നാളെ തിരിതെളിയും; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

November 27, 2019
Google News 2 minutes Read

60മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങൾ നടക്കുക. നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യദിനം 2700 വിദ്യാർത്ഥികളാണ് വേദിയിലെത്തുക.

ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. കലാപ്രതിഭകളെ വരവേൽക്കാൻ കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. നാളെ മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുള്ള ഐങ്ങോത്ത് മൈതാനിയിലെ പ്രധാന വേദിയിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തിരി തെളിയിക്കുന്നതോടെ കലാമാമാങ്കത്തിന് തുടക്കമാകും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും.

Read Also: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ കൊടിമരം ബേക്കൽ കോട്ടയുടെ മാതൃകയിൽ

239 ഇനങ്ങളിലായി പതിനായിരത്തിലേറെ കലാപ്രതിഭകൾ കാഞ്ഞങ്ങാട്ടെ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കാനെത്തും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കലോത്സവം നാല് ദിവസമായതിനാൽ സമയബന്ധിതമായി മത്സരങ്ങൾ വേദിയിലെത്തിക്കുക എന്നതാണ് സംഘാടകരുടെ മുന്നിലെ പ്രധാന വെല്ലുവിളി.

അതേസമയം പരിമിതികൾ മറികടന്ന് 28 വർഷങ്ങൾക്ക് ശേഷം കാസർഗോഡ് ജില്ലയിലെത്തിയ സംസ്ഥാന കലോത്സവം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

കലോത്സവത്തിന്റെ വർണാഭമായ തത്സമയ വിശേഷങ്ങളുമായി ട്വന്റിഫോർ ന്യൂസ് ചാനലും ഓൺലൈനും ഇത്തവണയും പ്രേക്ഷകർക്കൊപ്പമുണ്ടാകും. കലോത്സവ വാർത്തകൾ തത്സമയം അറിയാൻ സന്ദർശിക്കുക www.twentyfournews.com

 

 

kerala school youth festival 2019

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here