സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ കൊടിമരം ബേക്കൽ കോട്ടയുടെ മാതൃകയിൽ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കൊടിമരമുയരുക കാസർകോടൻ ചരിത്രം രചിച്ചു കൊണ്ടായിരിക്കും. സാധാരണ രീതികളിൽ നിന്നും വ്യത്യസ്തമായി ബേക്കൽ കോട്ടയുടെ മാതൃകയിൽ തീർത്ത കൊടിമരമാണ് കാസർഗോഡൻ കലോത്സവത്തിന് ചന്തം പകരുക.

കലോത്സവ നഗരിക്ക് അലങ്കാരമായി ഐങ്ങോത്ത് മൈതാനിയിൽ ബേക്കൽേ കോട്ടയുണ്ടാവും. കോട്ടയുടെ കൊത്തളത്തിന്റെ മാതൃകയിലാണ് ഇക്കുറി കൊടിമരം രൂപകൽപന ചെയ്യുന്നത്.  കോട്ടയിൽ നിന്നും ഉയരുന്ന പെൻസിലിന്റെ മാതൃകയാണ് കൊടിമരത്തിന്റെ മറ്റൊരു ആകർഷണം. കാഞ്ഞങ്ങാട്ടെ വാഴുന്നോറടി സാംസ്‌ക്കാരിക വേദി പ്രവർത്തകരാണ് കൊടിമരം നിർമിക്കുന്നത്.

ശിൽപികളുടെ നാട്ടിൽ നിന്നും മൂന്നാഴ്ച നീണ്ട പരിശ്രമത്തിലാണ് തുളുനാടിന്റെ അടയാളമായി കൊടിമരം തയ്യാറാവുന്നത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് കവുങ്ങിലും പ്ലൈവുഡിലുമാണ് നിർമാണം. കലോത്സവത്തിന് കാസർകോഡൻ കാഴ്ചയൊരുക്കി പുതുമ തീർത്ത് കലോത്സവത്തെ വരവേൽക്കുകയാണ് കാഞ്ഞങ്ങാട്ടുകാർ.

Story highlight: flag of the State School Festival, is modeled on the Bekal Fort

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top