യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതികളില്‍ നിന്നും പിടികൂടിയ പെന്‍ഡ്രൈവില്‍ നിന്നുമുള്ള വിവിരങ്ങള്‍ ഡികോഡ് ചെയ്യണമെന്നും നാലുഭാഷയിലുള്ള രേഖകള്‍ പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top