അർജുന് ട്വിറ്ററില്ല; വ്യാജ അക്കൗണ്ടെന്ന് സച്ചിൻ തെൻഡുൽക്കർ; പിന്നാലെ നടപടി

സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. സച്ചിൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. സഞ്ജു സാംസണും മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നവിസിനും പിന്തുണ പ്രഖ്യാപിച്ച് അർജുന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റുകൾ വന്നിരുന്നു. അർജുന്റെ ഒഫീഷ്യൽ പേജാണെന്ന് കരുതി സംഭവം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സച്ചിൻ രംഗത്തെത്തിയത്.
I wish to clarify that my son Arjun & daughter Sara are not on Twitter.
The account @jr_tendulkar is wrongfully impersonating Arjun and posting malicious tweets against personalities & institutions. Requesting @TwitterIndia to act on this as soon as possible.— Sachin Tendulkar (@sachin_rt) November 27, 2019
തന്റെ മകൻ അർജുനും മകൾ സാറയ്ക്കും ട്വിറ്റർ അക്കൗണ്ട് ഇല്ലെന്ന കാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നതായി സച്ചിൻ ട്വീറ്റ് ചെയ്തു. അർജുന്റേതെന്ന പേരിലുള്ള അക്കൗണ്ട് തെറ്റായി സൃഷ്ടിച്ചിട്ടുള്ളതാണെന്നും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അക്കൗണ്ടിൽ നിന്ന് വിദ്വേഷപരമായ ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും സച്ചിൻ കുറിച്ചു. വിഷയത്തിൽ നടപടി സ്വീകരിക്കാൻ ട്വിറ്റർ ഇന്ത്യയോട് ആവശ്യപ്പെടുന്നതായും സച്ചിൻ പറഞ്ഞു.
ഇതിന് പിന്നാലെ അർജുന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ട്വിറ്റർ ഡിലീറ്റ് ചെയ്തു. അർജുന്റെ അക്കൗണ്ട് അന്വേഷിക്കുന്നവർക്ക് ‘ഡിലീറ്റ് ചെയ്തു’ എന്നുള്ള അറിയിപ്പാണ് ലഭിക്കുന്നത്.
2018 ജൂൺ മുതൽ അർജുന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ആക്ടീവായിരുന്നു. ഒഫീഷ്യൽ എന്ന് രേഖപ്പെടുത്തിയിരുന്ന അക്കൗണ്ടിൽ അർജുൻ തെൻഡുൽക്കറിന്റെ ചിത്രം തന്നെയായിരുന്നു പ്രൊഫൈൽ പിക്ചറായി നൽകിയിരുന്നത്.
Story highlights- Arjun tendulkar, sachin tendulkar, twitter account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here