പെരുമ്പാവൂർ കൊലക്കേസ്: പ്രതി കൂടുതൽ കൊലപാതകങ്ങൾ നടത്തിയതായി സംശയം

പെരുമ്പാവൂർ കൊലപാതകക്കേസിൽ പിടിയിലായ പ്രതി ഉമ്മറലി കൂടുതൽ കൊലപാതകങ്ങൾ നടത്തിയതായി സംശയം. കൊല നടത്തിയ ശേഷം ഇരയുടെ മുഖം വികൃതമാക്കിയതിന്റെ കാരണമിതാകാമെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശിയാണ് പ്രതി.

രണ്ടാഴ്ച മുമ്പ് സ്ത്രീകളെ ശല്യം ചെയ്തതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് തക്കതായ നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.

ലഹരിക്ക് കടുത്ത അടിമയായ ഇയാൾ സംഭവം നടന്ന അന്ന് സൈക്കിൾ ട്യൂബ് ഒട്ടിക്കുന്ന പശയാണ് ലഹരിക്കായി ഉപയോഗിച്ചിരുന്നത്. വലിയ രീതിയിൽ ലഹരി ഉപയോഗിക്കുന്നവരാണ് ഇത്തരത്തിലുള്ള സാധനങ്ങൾ ലഹരിക്ക് വേണ്ടി ഉപയോഗിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് പെരുമ്പാവൂരിൽ തലയ്ക്കടിയേറ്റ് യുവതി കൊല്ലപ്പെട്ടത്. കുറുപ്പുംപടി സ്വദേശിനി ദീപയാണ് കൊല്ലപ്പെട്ടത്. പുലർച്ചെയാണ് ദീപയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂരിലെ തന്നെ ഒരു ഹോട്ടലിന് താഴെയാണ് ഇവരെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലയാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് വ്യക്തമായത്. വിശദമായി ചോദ്യം ചെയ്ത ഇയാളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം തന്നെ രേഖപ്പെടുത്തി.

 

perumbavoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top