പ്രളയം: പതാറില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല

പ്രളയം അപ്രതീക്ഷിതമായി തകര്‍ത്ത മലപ്പുറം പതാറില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന വീടുകള്‍ക്കോ നശിച്ച കൃഷികള്‍ക്കോ ഇതുവരെ ധനസഹായം ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പുനര്‍നിര്‍മാണം പോലും എങ്ങുമെത്താത്ത അവസ്ഥയാണ്.
ഓഗസ്റ്റ് എട്ടിന് പാതാറിലേക്ക് ഒഴുകിയെത്തിയ മലവെള്ളപ്പാച്ചില്‍ ഒരു നാട് തന്നെ ഇല്ലാതായതിന് സമാനമായിരുന്നു അവസ്ഥ. 17 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇതിനുപുറമേ നിരവധി വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകള്‍ പറ്റി. വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം ലഭിച്ചില്ലെന്ന് മാത്രമല്ല അടിയന്തര ധനസഹായം പോലും വേണ്ടവിധം വിതരണം ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പാതാര്‍ അങ്ങാടിയിലെ വ്യാപാരികള്‍ക്കും വലിയ നാശനഷ്ടമുണ്ടായത്. ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചു. പക്ഷേ ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ സഹായം ഉടന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here