ആലത്തൂർ എസ്എൻ കേളജിൽ എൻസിസി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്‌സിന്റെ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് ആലത്തൂർ എസ്എൻ കേളജിൽ എൻസിസി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്‌സിന്റെ ക്രൂര മർദനം. എൻസിസി ഓഫീസറായ അധ്യാപകന്റെ നിർദേശപ്രകാരമാണ് കേഡറ്റുകളെ മർദിച്ചതെന്ന് അണ്ടർ ഓഫീസേഴ്‌സ്‌. മർദനം പതിവെന്ന് വിദ്യാർത്ഥികൾ.

വൈകി വരുന്ന സമയങ്ങളിൽ ബെന്റ് പൊസിഷനിൽ നിർത്തി തുടയിൽ മർദിക്കാറുള്ളതായി വിദ്യാർത്ഥികൾ പറയുന്നു. ക്രൂര മർദനത്തെ തുടർന്ന് വിദ്യാർത്ഥികളിൽ പലരും എൻസിസി നിർത്തി പോയതായും വിദ്യാർത്ഥികൾ പറയുന്നു. പെൺകുട്ടികൾക്ക് നേരെയും ശിക്ഷാ നടപടികൾ ഉണ്ടാവാറുണ്ട്. ഇതേ തുടർന്ന് പലരും തലകറങ്ങി വീണിട്ടുള്ളതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു.

എന്നാൽ, വിഷയത്തിൽ താൻ ഒന്നും അറിഞ്ഞിട്ടില്ലെന്നും അണ്ടർ ഓഫീസേഴ്‌സ് ആണ് മർദിക്കാറുള്ളതെന്നുമാണ്
അധ്യാപകന്റെ നിലപാട്. കോളജിൽ എൻസിസി തുടങ്ങിയ കാലം മുതൽ അണ്ടർ ഓഫീസേഴ്‌സായി നിൽക്കുന്നത് വരെ മർദനം പതിവാണ്. ഇതിൽ തെറ്റുണ്ടെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് അണ്ടർ
ഓഫീസേഴ്‌സിന്റെ പക്ഷം.

മാത്രമല്ല, ഭക്ഷണം കഴിഞ്ഞ് വൈകി വന്നാൽ കോളജിലെ എൻസിസി അധ്യാപകനായ വിൽസ് ആനന്ദ് സിസിടിവി ഇല്ലാത്ത ഒരു പ്രദേശത്തേക്ക് വിദ്യാർത്ഥികളെ കൂട്ടികൊണ്ട് പോയി എൻസിസി കെയിൻ ഉപയോഗിച്ച് മർദിക്കാറുണ്ട്.  എന്നാൽ, പുറമേയുള്ള എൻസിസി ബറ്റാലിയനിൽ നിന്നാണ് കേഡറ്റുകളെ മർദിക്കരുതെന്ന കർശന നിർദേശം ഉള്ളതായി  അറിയുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top