പെരുമ്പാവൂർ കൊലപാതക കേസിലെ പ്രതിക്ക് പൊലീസ് സ്റ്റേഷനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി നാട്ടുകാർ

പെരുമ്പാവൂർ കൊലപാതക കേസിലെ പ്രതി ഉമർ അലി കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ. സ്റ്റേഷനിലെ പൊലീസുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാളെ പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥർ തന്നെ കേസുകളിൽ നിന്നും ഒഴിവാക്കിവിട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

അതേസമയം, പൊലീസ് സ്റ്റേഷൻ പരിസരം ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൂടുതൽ സമയവും ഉമർ അലിയെ നാട്ടുകാർ കണ്ടിരുന്നതും പൊലീസ് സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമാണ്. നിരവധി പരാതികൾ ഉമർ അലിക്കെതിരെ ഉണ്ടായിരിന്നിട്ടും പൊലീസുകാർ പലപ്പോഴും ഇയാളെ ഒഴിവാക്കി വിടാറുണ്ടായിരുന്നു. ഇതു തന്നെയാണ് ക്രൂര കൊല നടത്താൻ പ്രതിക്ക് ധൈര്യം നൽകിയതെന്നും നാട്ടുകാർ സംശയിക്കുന്നു.

Story highlight: Perumbavoor murder case, close links with the police station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top