ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തുന്ന രജപക്‌സെ നാളെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും.

രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും സംയുക്ത വാർത്താസമ്മേളനം നടത്തും. ശനിയാഴ്ച വൈകുന്നേരം ഗോതബായ രജപക്‌സെ ശ്രീലങ്കയിലേക്ക് മടങ്ങും. ശ്രീലങ്കയിലെ പുതിയ സർക്കാരുമായി ചേർന്ന് തമിഴ് വംശജരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാൻ വിദേശകാര്യ വ്യക്താവ് രവീഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story highlight: Sri Lankan President, Gotabhaya Rajapaksa, India today,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top