മുത്തശ്ശിയുടെ ഒത്താശയോടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കൊല്ലം ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡപ്പിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിയുടെ ഒത്താശയോടെയാണ് പീഢനം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പല തവണകളിലായി പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറും മുത്തശ്ശിയുമാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്.
ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശാണ് (23) പൊലീസ് പിടിയിലായത്. കുട്ടിയുടെ അച്ഛന്റെ അമ്മയേയും പോക്‌സോ കേസില്‍ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിയിലായ പെണ്‍കുട്ടിയുടെ മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അറസ്റ്റിലായ ഗണേശ്. അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാകയിരുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പുനരധിവാസ കേന്ദ്രത്തില്‍ നിന്നും
കുട്ടിയുടെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്.
പല തവണ പെണ്‍കുട്ടിയെ ഗണേശ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗണേശിന്റെ വീട്ടില്‍ വെച്ചും സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിലും, അച്ഛമ്മയുടെ വീട്ടില്‍ വെച്ചും
പലവട്ടങ്ങളിലായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്ന അച്ഛമ്മ ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Story Highlights- 10th grade student molested by grandmother; The accused was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here