ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ 27 ശതമാനം പോളിംഗ്

ജാര്‍ഖണ്ഡിലെ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. 13 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ആറുമണിക്കൂര്‍ പിന്നിടുമ്പോള്‍ 27 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

വോട്ടെടുപ്പിനിടെ ഗുംലജില്ലയിലെ ബിഷ്ണുപൂരില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. കോണ്‍ഗ്രസ്, ജെഎംഎം, ആര്‍ജെഡി ഉള്‍പെടുന്ന മഹാ സഖ്യവും ബിജെപിയും തമ്മിലാണ് പേരാട്ടം.

സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മൂന്നരയോടെ വോട്ടിംഗ് അവസാനിപ്പിക്കും. ആകെ 37,83,055 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. 3906 പോളിംഗ് ബൂത്തുകളാണ് സജ്ജികരിച്ചിട്ടുള്ളത്. അഞ്ച് ഘട്ടമായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക. ഡിംസബര്‍ ഏഴിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ആകെ 81 സീറ്റുകളാണ് ജാര്‍ഖണ്ഡ് നിയമസഭയില്‍ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top