തിരുവനന്തപുരത്ത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സിംഗപ്പൂര്‍, കുവൈറ്റ്, ദുബായ് എന്നിവിടങ്ങളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കബളിപ്പിച്ചത്. തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിലെ സുബിന്‍ പ്ലേയ്‌സ്‌മെന്റ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്് നടത്തിയത്. ആനാട് സ്വദേശി ദൈവദാനം എന്നയാളാണ് സ്ഥാപനം നടത്തിവന്നത്.

സിംഗപ്പൂര്‍, കുവൈറ്റ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സെക്യൂരിറ്റി, ക്ലീനിംഗ് ഉള്‍പ്പെടെയുള്ള ജോലി വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്തു ഒരു കോടി രൂപയാണ് അറുപതോളം പേരില്‍ നിന്നും തട്ടിയെടുത്തത്. അന്‍പതായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ യുവാക്കളില്‍ നിന്നും ഒരു വര്‍ഷം മുമ്പ് വാങ്ങി. ചൊവ്വാഴ്ച വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് പണം നല്‍കിയവര്‍ എത്തിയപ്പോള്‍ ഓഫീസ് പൂട്ടി ഉടമ സ്ഥലം വിട്ടതാണ് കണ്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദൈവദാനം രാജ്യം വിട്ടതായി കണ്ടെത്തി. പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് ഇയാള്‍ മുമ്പും സമാന കേസില്‍പ്പെട്ടയാളാണെന്ന് വ്യക്തമായത്. മുമ്പ് എഎസ് ട്രേഡേഴ്‌സ് എന്ന പേരില്‍ തിരുവനന്തപുരം തമ്പാനൂരില്‍ സ്ഥാപനം നടത്തുകയും വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതായും കേസുണ്ടെന്നാണ് തട്ടിപ്പിനിരായായവര്‍ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top