അഗ്‌നി-3 മിസൈൽ പരീക്ഷണം അബ്ദുൽകലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നടന്നു

അഗ്‌നി-3 മിസൈൽ ആദ്യമായി രാത്രിയിൽ പരീക്ഷിച്ചു. ശനിയാഴ്ച രാത്രി ഒഡിഷ തീരത്തെ എപിജെ. അബ്ദുൽകലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം.

സൈന്യത്തിലെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡാണ് പരിശീലനത്തിന്റെ ഭാഗമായായിരുന്നു പരീക്ഷണം. ഡിആർഡിഒയുടെ നേതൃത്വത്തിൽ നിർമിച്ച് കരസേനയ്ക്ക് കൈമാറിയ മിസൈലാണിത്. 17 മീറ്റർ നീളവും രണ്ടു മീറ്റർ വ്യാസവുമുള്ള മിസൈലിന് 50 ടൺ ഭാരമുണ്ട്. 3500 കിലോമീറ്റർ വരെ പരിധിയുള്ളതും ആണവ പോർമുന ഘടിപ്പിക്കാവുന്നതുമായ മിസൈലാണിത്. ഇതിനു മുൻപ് നടത്തിയ 3 വിക്ഷേപണവും പകലായിരുന്നു.

പ്രതിരോധ ഗവേഷണകേന്ദ്രം വികസിപ്പിച്ച് കരസേനയ്ക്കു കൈമാറിയ അഗ്‌നി3 മിസൈൽ, എപിജെ അബ്ദുൽകലാം ദ്വീപിലെ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു നിന്നായിരുന്നു പരീക്ഷിച്ചത്. മിസൈലിന്റെ സഞ്ചാരപദം നിരീക്ഷിക്കുന്നതായും പരീക്ഷണത്തിന്റെ ഫലത്തിനായി കാത്തരിക്കുകയാണെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top