യുഎഇയിൽ പുകയില ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി ഇന്നു മുതൽ നിലവിൽ വരും

യുഎഇയിൽ പുകയില ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി ഇന്നു മുതൽ നിലവിൽ വരും. ഫെഡറൽ ടാക്‌സ് അതോറിറ്റിയുടേതാണ് തീരുമാനം. സിഗററ്റിനെ എക്‌സൈസ് ഗുഡ്‌സ് ഇനത്തിൽ പെടുത്തിയാണ് ടാക്‌സ് വർധന.

2021 ആകുമ്പോഴേക്കും പുരുഷന്മാരുടെ പുകയില ഉപയോഗം 21.6%ൽനിന്ന് 15.7% ആയും സ്ത്രീകളുടേത് 1.66% ആയും കുറയ്ക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. സിഗരറ്റ് ഒന്നിന് 40 ഫിൽസാണ് അധികമായി ഈടാക്കുക. ഒരു ഗ്രാം പുകയിലയ്ക്ക് 10 ഫിൽസ് എന്ന തോതിൽ അധിക നികുതി നൽകേണ്ടിവരും. സിഗററ്റിനെ എക്‌സൈസ് ഗുഡ്‌സ് ഇനത്തിൽ പെടുത്തിയാണ് ഈ ഇനത്തിലുള്ള ടാക്‌സ് വർധന.

പ്രകൃതിക്കും മാനവ രാശിക്കും ഹാനികരമാകുന്ന വസ്തുക്കളും ഭക്ഷ്യ പദാർഥങ്ങളും എക്‌സൈസ് ഗുഡ്‌സ് ഇനത്തിൽ ഉൾപെടുത്തി അവക്ക് ടാക്‌സ് ഏർപ്പെടുത്തുന്നതിലൂടെ ഉപഭോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനാണ് അധികൃതരുടെ നീക്കം. 2017ലാണ് ഇത്തരം വസ്തുക്കളെ എക്‌സൈസ് ഗുഡ്‌സ് ഇനത്തിൽ ഉൾപെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് യുഎഇ കാബിനറ്റ് ഇതുമായി ബന്ധപ്പെട്ട് ടാക്‌സ് നിർണയിക്കുന്നതിന് പുതിയ നിയമം പാസാക്കിയത്. അതോടൊപ്പം നിക്കോട്ടിൻ അടങ്ങിയതോ അല്ലാത്തതോ ആയ ഇ-സിഗരറ്റിനുള്ളിൽ ഉപയോഗിക്കുന്ന ദ്രാവകത്തിനും വിലകൂടും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More