ഓലകൊട്ടയും തുണി സഞ്ചിയും ഇത് ഹരിത കലോത്സവം

മലയാള കൗമാരത്തിന്റെ കലാമാമങ്കത്തിനൊപ്പം സംസ്ഥാന സ്‌കൂള്‍ കലോത്സവം മാലിന്യ സംസ്‌കരണത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാവുകയാണ്. കലോത്സവേദികള്‍ പൂര്‍ണമായും ഹരിതപെരുമാറ്റചട്ടമനുസരിച്ചാണ് തയ്യാറാക്കിരിക്കുന്നത്. കലോത്സവത്തിനെത്തുന്നവരില്‍ പ്ലാസ്റ്റിക്കതിനെതിരെ ബോധവത്കരണത്തിനായും പ്രത്യേകം പദ്ധതികളുണ്ട്.
60ാ-മത് സ്‌കൂള്‍ കലോത്സവം ബാക്കിവെക്കുന്നത് നല്ല ചില ഓര്‍മ്മകള്‍മാത്രമാവും. കാണികളും മത്സരാര്‍ത്ഥികളുമായി പതിനായിരകണക്കിനാളുകള്‍ എത്തുന്ന കലോത്സവം മാലിന്യ സംസ്‌കരണത്തിലും പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണത്തിലും മാതൃകയാവുകയാണ്. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചാണ് 60ാമത് സ്‌കൂള്‍ കലോത്സവം നടക്കുന്നത്.
മാലിന്യങ്ങള്‍ ശേഖരിക്കാനായി ഓലകൊട്ടകളാണ് എല്ലാ വേദികളിലും സജ്ജീകരിച്ചിരിക്കുന്നത്. ഓലകൊട്ടകളില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ ശേഖരിക്കുകയും തരം തിരിച്ച് പുനരുപയോഗിക്കുകയും ചെയ്യും. അതിഥേയരെ ഹരിത പെരുമാറ്റചട്ടങ്ങളെ പറ്റി ബോധവാന്‍മാരാക്കാന്‍ 250 ലധികം വരുന്ന എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സംഘമാണ് എല്ലാ വേദികളിലുമുള്ളത്.
പ്രധാന വേദിയിലെത്തുന്ന കാണികളില്‍ നിന്നും പ്ലാസ്റ്റി്ക്ക് ബാഗുകള്‍ വാങ്ങി പകരം സൗജന്യമായി കലോത്സവത്തിന്റെ ലോഗോ പതിച്ച തുണി സഞ്ചി വിതരണം ചെയ്യുന്നുണ്ട്. ഉപയോഗിച്ച് പഴകിയ സാരികളില്‍ നിന്നാണ് ഈ തുണി സഞ്ചികള്‍ ഉണ്ടാക്കിരിക്കുന്നത്. കലോത്സവത്തിനെത്തുന്നവര്‍ക്ക് പേപ്പറുകൊണ്ട് നിര്‍മ്മിച്ച പേനകളും സൗജന്യമായി നല്‍കുന്നുണ്ട്
Story Highlights- green protocol, kerala school kalolsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here