നിയമം കാറ്റിൽ പറത്തി വയനാടൻ ചുരത്തിൽ കാർ ഡിക്കിയിൽ കാൽ പുറത്തിട്ട് യുവാക്കളുടെ സാഹസിക യാത്ര

കാർ ഡിക്കിയിൽ നിന്ന് കാൽ പുറത്തേക്കിട്ട് വയനാട് ചുരത്തിൽ യുവാക്കളുടെ സാഹസിക യാത്ര. ഡിക്കി തുറന്ന് അപകടപരമായ രീതിയിൽ സഞ്ചരിക്കുകയും രണ്ട് പേർ അതിലിരുന്ന് പ്രകോപനപരമായ രീതിയിൽ ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തം.
ചുരത്തിൽ വലിയ തോതിൽ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് യുവാക്കൾ ഇത്തരത്തിൽ വണ്ടി അമിതവേഗതയിൽ ഓടിച്ചത്. ഇന്നലെ നടന്ന സംഭവം വണ്ടിയുടെ പിന്നിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് വീഡിയോ എടുത്തിരിക്കുന്നത്. അതിവേഗത്തിൽ സഞ്ചരിക്കുന്ന കാർ നിരവധി വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് കടന്ന് പോകുന്നതും വീഡിയോയിൽ കാണാം.
കെഎൽ31സി7367 രജിസ്‌ട്രേഷനുള്ള കാറാണ് നിയമം ലംഘിച്ച് സാഹസിക പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. വിവരങ്ങളനുസരിച്ച് മാവേലിക്കര സ്വദേശിയുടെ പേരിലാണ് വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ മാവേലിക്കര ആർടിഒയ്ക്ക് കൈമാറും.
വാഹനാപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടിയെടുക്കുമ്പോഴാണ് യാത്രക്കാരുടെ അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിംഗും മറ്റും. അതും ചുരത്തിലൂടെയാകുമ്പോൾ അപകടത്തിന്റെ വ്യാപ്തി കൂടാൻ സാധ്യത വളരെ കൂടുതലാണ്.
careless driving in wayanda ghat road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here