വിലകൂടുന്നു; സവാളയ്ക്ക് മുന്നില്‍ പൂജനടത്തി പ്രതിഷേധം

രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില വര്‍ധനവില്‍ പ്രതിഷേധം ഉയരുന്നു. വിലവര്‍ധനവിനെതിരെ മുസാഫര്‍പുരില്‍ സവാളയ്ക്ക് മുന്നില്‍ പൂജ നടത്തി വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ആളുകള്‍. ഹഖ് ഇ ഹിന്ദുസ്ഥാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് സവാളയ്ക്കു മുന്നില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തി പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായാണ് സവാളയ്ക്കു മുന്നില്‍ പൂജ നടത്തിയതെന്ന് ഹക്ക് ഇ ഹിന്ദുസ്ഥാന്‍ മോര്‍ച്ച നേതാവ് തമന്നാ ഹാഷ്മി എഎന്‍ഐയോട് പറഞ്ഞു. സാധാരണക്കാരന് സവാള വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. സവാള വില കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സവാള വില വര്‍ധനവിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 100 രൂപയായിരുന്നു സവാള വില
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here