Advertisement

‘വൈദികർ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുര

December 1, 2019
Google News 2 minutes Read

വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുര. തനിക്കെതിരെ വൈദികരുടെ ഭാഗത്ത് നിന്ന് നാല് തവണ ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. സിസ്റ്റർ ലൂസി എഴുതിയ ‘കർത്താവിന്റെ നാമത്തിൽ’ എന്ന ആത്മകഥയിലാണ് വൈദികർക്കെതിരെ ഗുരുതര ആരോപണമുള്ളത്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ലൂസി വ്യക്തമാക്കുന്നു.

കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തത്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റർ ലൂസി വെളിപ്പെടുത്തുന്നു.

വിവാഹം ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന വൈദികരേയും കന്യാസ്ത്രീകളേയും അതിന് അനുവദിക്കണമെന്നും ലൂസി പറയുന്നു.
ദുർബലരായ കന്യാസ്ത്രീകൾക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാൻ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്വഴക്കങ്ങൾ മാറ്റുകയാണ് വേണ്ടതെന്നും ലൂസി തുറന്നെഴുതി.

Story highlights- Sister lucy kalappura, priest, sexual abuse, karthavinte namathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here