ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി വേദി പങ്കിട്ട് കോൺഗ്രസ് നേതാവ്

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി വേദി പങ്കിട്ട് കോൺഗ്രസ് നേതാവ് ജനാർദൻ ദ്വിവേദി. ഭഗവദ് ഗീതയെ ആധാരമാക്കി ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് പാർട്ടി മുൻ ജനറൽ സെക്രട്ടറി കൂടിയായ ദ്വിവേദി മോഹൻ ഭാഗവതുമായി  വേദി പങ്കിട്ടത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വേദിയിൽ സന്നിഹിതയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയെ തുടർന്നാണ് ജനാർദൻ ദ്വിവേദി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചും ദ്വിവേദി നേരത്തെ രംഗത്ത് വന്നിരുന്നു.

അതേസമയം ഭഗവത് ഗീതയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ജനാർദൻ ദ്വിവേദി പങ്കെടുത്തതെന്നും വേദി പങ്കിട്ടതുകൊണ്ട് ആർഎസ്എസ് പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നു എന്ന് അർത്ഥമില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.

 

 

rss, mohan bhagwat, janardan dwivedi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top