സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇനി അടുത്ത കൊല്ലം ‘കൊല്ല’ത്ത് കാണാട്ടോ

കാസർഗോട്ടെ സംസ്ഥാന സ്‌കൂൾ കലോത്സവം സമാപ്തിയിലേക്കെത്തുമ്പോൾ അടുത്ത വർഷം കലാമാമാങ്കത്തിന് അരങ്ങുണരുക കൊല്ലത്താണ്.’ അടുത്ത കൊല്ലം കൊല്ലത്ത് കാണാട്ടോ… ‘എന്ന് പറഞ്ഞുകൊണ്ടാണ് പലരും കലോത്സവത്തിന് മാത്രം കാണുന്ന കൂട്ടുകാരോട് വിട പറയുന്നത്.

കാസർക്കോട്ടെ കലോത്സവം അവസാനിക്കാനിനി കുറച്ച് മണിക്കൂർ കൂടി ബാക്കിയുള്ളൂ. 951 പോയന്റുമായി പാലക്കാട് കലാകിരീടമുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

കൗമാരകലാ മാമാങ്കത്തിന് തിരശീല വീഴുമ്പോൾ സമാപന സമ്മേളനം വൈകിട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിലെ മുഖ്യാതിഥികൾ സിനിമാ താരങ്ങളായ രമേഷ് പിഷാരടിയും വിന്ദുജ മേനോനുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top