സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീടം സ്വന്തമാക്കി പാലക്കാട്

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കലാകിരീടം സ്വന്തമാക്കി പാലക്കാട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പാലക്കാട് കലാ കിരീടമണിയുന്നത്. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റുകളുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 909 പോയിന്റുമായി മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത്. എറണാകുളം – 904, തിരുവനന്തപുരം 898, കോട്ടയം 894, കാസര്‍ഗോഡ് -875, വയനാട് – 874, ആലപ്പുഴ – 868, കൊല്ലം – 860, പത്തനംതിട്ട – 773, ഇടുക്കി – 722 എന്നിങ്ങനെയാണ് പോയിന്റ് നില.

അടുത്ത കലോത്സവം കൊല്ലത്ത് നടക്കും. എച്ച്എസ് വിഭാഗത്തില്‍ 446 പോയിന്റുകളുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. എച്ച്എസ്എസ് വിഭാഗത്തില്‍ 505 പോയിന്റുകളാണ് പാലക്കാടിനുള്ളത്. 503 പോയിന്റുകള്‍ കോഴിക്കോട് നേടി. എച്ച്എസ് വിഭാഗം അറബികോത്സവത്തില്‍ 95 പോയിന്റുകളുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. എച്ച്എസ് വിഭാഗം സംസ്‌കൃതോത്സവത്തില്‍ 89 പോയിന്റുകളാണ് പാലക്കാട് നേടിയത്. 91 പോയിന്റുകളാണ് കോഴിക്കോട് നേടിയത്.

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമതെത്തിയത്. 161 പോയിന്റുകളാണ് സ്‌കൂള്‍ നേടിയത്. 130 പോയിന്റുകളുമായി ആലപ്പുഴ മാന്നാര്‍ എന്‍എസ് ബോയിസ് എച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. 112 പോയിന്റുകളുമായി പത്തനംതിട്ട എസ്‌വിജി വിഎച്ച്എസ്എസ് കിടങ്ങരും, കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസും മൂന്നാം സ്ഥാനം പങ്കിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top